ക്ഷേത്രത്തിലെ ശിവലിംഗം മോഷ്ടിച്ച് ഭക്തൻ!! വിവാഹം നടക്കാത്തതിനാലുള്ള പ്രതിഷേധം

0
178

ലഖ്‌നൗ: ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടും വിവാഹം നടക്കാത്തതിനാലുള്ള മനോവിഷത്തിനെ തുടര്‍ന്ന് ശിവലിംഗം മോഷ്ടിച്ച് ഭക്തൻ. ഉത്തര്‍പ്രദേശിലെ കൗശാംഭി ജില്ലയിലെ ഭൈറോ ബാബ ക്ഷേത്രത്തി ലെ ശിവലിംഗമാണ് മോഷണം പോയത്.

കഴിഞ്ഞ ദിവസം ദര്‍ശനത്തിന് എത്തിയ ഭക്തരാണ് ശിവലിംഗം മോഷണം പോയ കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിനിടെ പ്രതി ഛോട്ടുവിനെ പൊലീസ് പിടികൂടി. മോഷ്ടിച്ച ശിവലിംഗവും പൊലീസ് കണ്ടെടുത്തു.

സാവന്‍ മാസത്തില്‍ തന്റെ വിവാഹം നടക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിട്ടും വിവാഹം നടക്കാത്തതിനാലുള്ള മനോവിഷമത്തിലാണ് ശിവലിംഗം മോഷ്ടിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here