മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിൽ 240 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

0
183

മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കർണാടകയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 240 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. രണ്ടു കാസർകോട് സ്വദേശികൾ പിടിയിൽ. കാസർകോട് ഉളിയത്തടുക്ക സ്വദേശി കെ. അൻവർ അലി, ചെർക്കള സ്വദേശി മൊയ്തു.ബി എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. രണ്ടു ലക്ഷത്തോളം വില വരുന്ന ഉത്പന്നങ്ങളാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നാലു കാറുകളിലായി കടത്തിയ ഏകദേശം 750 കിലോ​ഗ്രാം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ മഞ്ചേശ്വരം ചെക്പോസ്റ്റിൽ പിടികൂടിയിരുന്നു.

കർണാടകയിൽ നിന്നു കേരളത്തിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വ്യാപകമായി എത്തുന്നു എന്ന അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഇത്രയും പുകയില ഉത്പന്നങ്ങൾ കണ്ടെത്താനായത്.

LEAVE A REPLY

Please enter your comment!
Please enter your name here