മകനെ ശിക്ഷിച്ചത് ഇഷ്ടപ്പെട്ടില്ല, അദ്ധ്യാപകനെ സ്കൂളിൽ കയറി തല്ലി പിതാവ്, വീഡിയോ

0
206

കാൺപൂർ: മകനെ ശിക്ഷിച്ചതിൽ കലിപൂണ്ട് പിതാവ് അദ്ധ്യാപകനെ സ്കൂളിൽ കയറി തല്ലിച്ചതച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂട്ടുകാരെയും കൂട്ടിയെത്തിയാണ് പിതാവ് അദ്ധ്യാപകനെ തല്ലിയത്.

സ്കൂളിലെ ഓഫീസ് മുറിയിൽ അദ്ധ്യാപകൻ പ്രിൻസിപ്പലുമായി സംസാരിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരെയും കൂട്ടി കുട്ടിയുടെ രക്ഷിതാവ് എത്തിയത്. വന്നപാടെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന ഇയാൾ അദ്ധ്യാപകനെ തല്ലുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ രക്ഷിതാവിന്റെ കൂട്ടുകാരും തല്ലാൻ തുടങ്ങി. സംഭവം കണ്ടെത്തിയ മറ്റ് അദ്ധ്യാപകരും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് അദ്ധ്യാപകനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ പിന്മാറിയില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് അദ്ധ്യാപകനെ രക്ഷപ്പെടുത്തിയത്. അക്രമം നടക്കുമ്പോൾ ഒരു കുട്ടിയും ഓഫീസ് റൂമിലുണ്ടായിരുന്നു. ഈ കുട്ടിയുടെ രക്ഷിതാവാണോ അദ്ധ്യാപകനെ മർദ്ദിച്ചതെന്ന് വ്യക്തമല്ല.

പറഞ്ഞാൽ അനുസരിക്കാത്തതിന് ശിക്ഷയായി അഞ്ചാം ക്ളാസിൽ പഠിക്കുന്ന തന്റെ മകനോട് സിറ്റ് അപ് ചെയ്യാൻ അദ്ധ്യാപകൻ ആവശ്യപ്പെട്ടു. ഇതുമൂലം മകന്റെ കാലിൽ നീരുവന്നു എന്നായിരുന്നു രക്ഷിതാവിന്റെ ആരോപണം. മകന്റെ അവസ്ഥകണ്ട് സഹിക്കാതെയാണ് അദ്ധ്യാപകനെ തല്ലിയതെന്നാണ് രക്ഷിതാവ് പറയുന്നത്. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതരോ അദ്ധ്യാപകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here