മഞ്ചേശ്വരം ചെക്പോസ്റ്റിൽ കാറിൽ കടത്തിയ 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചു

0
184

മഞ്ചേശ്വരം: കാറിൽ കടത്തിയ 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. കാസർകോട് കുഡ്‌ലുവിലെ ഇർഫാനെയാണ്‌ (33) എക്സൈസ് അറസ്റ്റ് ചെയ്തത്.

ഏകദേശം രണ്ടുലക്ഷം രൂപ വിലയുള്ള പുകയില ഉത്പന്നങ്ങളാണ് എക്സൈസ് സംഘം മഞ്ചേശ്വരം ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടിച്ചത്. പ്രതിയെ ഇതിന് മുൻപും 90 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി ചെക്പോസ്റ്റിൽ പിടിച്ചിട്ടുണ്ട്.

ഒരുമാസത്തിനിടയിൽ അഞ്ച്‌ കാറുകളിലായി കടത്തിയ 900 കിലോയോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ മഞ്ചേശ്വരം ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ പിടിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു.

പരിശോധനയ്ക്ക് ഇൻസ്പെക്ടർ എം. യൂനുസ്, പ്രിവന്റീവ് ഓഫീസർ കെ.എ. ജനാർദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഇജാസ്, നിഷാദ് പി. നായർ, സബിത്‌ലാൽ, ഇ.കെ. സത്യൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here