പാലക്കാട് രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

0
264

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹങ്ങൾ കുഴിച്ചു മൂടിയ നിലയിലായിരുന്നു. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം.

രണ്ട് പേരെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് അവസാനമായി ഈ യുവാക്കളെ കണ്ടവരുണ്ട്. അവരുടെ മൃതദേഹമാണോ ലഭിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. കൊട്ടേക്കാട് കഴിഞ്ഞ ഞായറാഴ്ച ഒരു സംഘർഷം നടന്നിരുന്നു. ആ സംഘര്‍ഷത്തിന് യുവാക്കളുടെ മരണവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

നാളെ ഫോറൻസിക് സംഘവും ആർഡിഒയും എത്തിയതിനു ശേഷമായിരിക്കും മറ്റ് പരിശോധനകൾ. ഇൻക്വസ്റ്റ് നടപടികൾ നാളെ രാവിലെ നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here