‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി; മലയാളത്തിന് അഭിമാനം

0
117

മലയാള ചിത്രം 2018 ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി. കേരളത്തില്‍ 2018ല്‍ ഉണ്ടായ പ്രളയകാലം പകര്‍ത്തിയ ചിത്രം ജൂഡ് ആന്തണി ജോസഫാണ് സംവിധാനം ചെയ്തത്. വലിയ സന്തോഷവും അഭിമാനവും നല്‍കുന്ന നിമിഷമെന്ന് കുഞ്ചാക്കോ ബോബന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ടൊവിനോ, ആസിഫ് അലി, ലാല്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ അടക്കമുള്ള പ്രമുഖരാണ് ചിത്രത്തില്‍. ഈ വര്‍ഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രം കൂടിയാണ് 2018.

LEAVE A REPLY

Please enter your comment!
Please enter your name here