മുകേഷ് അംബാനിയുടെ കമ്പനിയായ റിലയന്‍സ് ജിയോ വേള്‍ഡ് പ്‌ളാസയുടെ കീഴിലുള്ള ആദ്യ ലക്ഷ്വറി മാള്‍ മുംബൈയില്‍ ഉടന്‍ തുറക്കും. അമ്പരപ്പിക്കുന്ന അത്യാഡംബര അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമായിരിക്കും ഈ മാള്‍.100 കോടി ഡോളര്‍ ചിലവഴിച്ചാണ് ഈ മാള്‍ നിര്‍മിക്കുന്നതെന്നാണ് സൂചന.
മാള്‍ ബിസിനസിലൂടെ റീട്ടെയ്ല്‍ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടത്തിന് തന്നെയാണ് റിലയന്‍സ് ഒരുങ്ങുന്നത്. രാജ്യാന്തര ബ്രാന്‍ഡുകളുടെ എക്സ്‌ക്ലൂസീവ് ഷോപ്പിങ് കോംപ്ലകസായിരിക്കും ഇത്. ഇന്ത്യയില്‍ ഇതുവെ ഔട്ട് ലെറ്റുകള്‍ ഇല്ലാത്ത നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഇവിടെയുണ്ടാകും. പ്രത്യേകിച്ച് ഫ്രഞ്ച് യൂറോപ്യന്‍ ബ്രാന്‍ഡുകള്‍.
മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ റിലയന്‍സ് ബിസിനസ് സാമ്രാജ്യത്തില്‍ ആണ് ജിയോ വേള്‍ഡ് പ്ലാസ. ഇവിടെ തന്നെയായിരിക്കും മാള്‍ എന്നാണ് റിലയന്‍സ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.നവംബറിലോ ഡിസംബറിലോ മാള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്. ഗൂച്ചി, കാര്‍ട്ടിയര്‍, ലൂയി വുറ്റണ്‍ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകള്‍ തങ്ങളുടെ ഷോറുമകള്‍ തുറക്കാന്‍ റിലയന്‍സുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. പ്രതിമാസം ഏകദേശം 40 ലക്ഷം രൂപയാണ് വാടകയായി ഈടാക്കുന്നത്.