കാസർകോട് ഉദുമയിൽ അമ്മയും മകളും കിണറ്റിൽ മരിച്ച നിലയിൽ

0
314

കാസര്‍കോട്: കാസര്‍കോട് ഉദുമയില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ റുബീന (30), മകള്‍ അനാന മറിയ ( 5) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

അമ്മ മകളെയും കൊണ്ട് കിണറ്റില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരണകാരണം എന്താണെന്ന് അന്വേഷിച്ചു വരുന്നതായും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here