മൊറോക്കോ ഭൂചലനം: മരണം 600 കടന്നു; നൂറുകണക്കിനാളുകള്‍ക്ക് പരുക്ക്

0
142

വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 600 കടന്നു. 632 പേർ മരിച്ചതായും 329 പേര്‍ക്ക് പരുക്കേറ്റതായും ഔദ്യോഗിക മാധ്യമം അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹൈ അറ്റ്‌ലസിലെ ഇഗില്‍ പ്രദേശത്താണാണുണ്ടായതെന്നാണ് മൊറോക്കോയുടെ ജിയോഫിസിക്കല്‍ സെന്ററിൽനിന്നുള്ള റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗലും അള്‍ജീരിയയുംവരെ പ്രകമ്പനം അനുഭവപ്പെട്ടതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

പ്രഭവകേന്ദ്രത്തിന് സമീപമുള്ള പ്രവിശ്യകളില്‍ 296 പേരെങ്കിലും മരിച്ചതായി മൊറോക്കോ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ, പരുക്കേറ്റ 153 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നഗരങ്ങള്‍ക്കും പട്ടണങ്ങള്‍ക്കും പുറത്താണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള പര്‍വതപ്രദേശങ്ങളിലാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂചലനത്തിന്റെ വ്യാപ്തി സൂചിപ്പിക്കുന്ന ഭൂപടം അമേരിക്കന്‍ ജിയോളജിക്കല്‍ സൊസൈറ്റി പുറത്ത് വിട്ടിട്ടുണ്ട്.

മൊറോക്കയിലെ ഇഗില്‍നിന്ന് ഏകദേശം 350 കിലോമീറ്റര്‍ (220 മൈല്‍) വടക്ക് റാബത്തിലും അതിന്റെ പടിഞ്ഞാറ് ഏകദേശം 180 കിലോമീറ്റര്‍ അകലെയുള്ള തീരദേശ പട്ടണമായ ഇംസോവാനിലും ആളുകള്‍ ഭൂകമ്പം ഭയന്ന് വീടുകളില്‍നിന്ന് പലായനം ചെയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here