ദേശീയപാത വികസനം: മഞ്ചേശ്വരം എംഎൽഎ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയെ കണ്ട് നിവേദനം നൽകി

0
261

ന്യൂഡൽഹി: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ദേശീയ പാതാവികസനം പകുതിയിലേറെയായിട്ടും ഇനിയും തീരുമാനമാകാത വിവിധ വിഷയങ്ങളിൽ അടിയന്തിരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എകെഎം അഷ്‌റഫ് എംഎൽഎ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ഘരിയെ കണ്ട് നിവേദനം നൽകി.

എംഎൽഎ ആവശ്യപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ

1)കൈക്കമ്പ, പെർവാഡ്, മഞ്ചേശ്വരം റയിൽവേ സ്റ്റേഷന് സമീപം എന്നിവിടങ്ങളിൽ അണ്ടർ പാസ്സേജ് അനുവദിക്കുക.

2)ഉപ്പളയിൽ അനുവദിച്ച ഫ്ലൈ ഓവർ ബ്രിഡ്ജ് 200 മീറ്റർ മാത്രം ദൈർഘ്യമാണുള്ളത്.ഇത് 500മീറ്റർ നീളമാക്കി വർദ്ധിപ്പിച്ച്‌ പില്ലർ ഉപയോഗിച്ച് നിർമ്മിക്കുക.

3)ഉപ്പള, ഷിറിയ, കുമ്പള മൊഗ്രാൽ പാലങ്ങൾ വരെ നിലവിൽ സർവീസ് റോഡ് പരിഗണനയിലില്ല. ഇത് പുഴയോരത്തുള്ള കൃഷിയിടങ്ങളിലേയ്ക്കും മറ്റും പോയിവരാൻ പ്രയാസങ്ങൾ സൃഷ്ടിക്കും ഇതൊഴിവാക്കാൻ പുഴവരെ ഇരുഭാഗങ്ങളിലും സർവീസ് റോഡുകൾ നിർമ്മിക്കുക.

4)ഉപ്പള, ഷിറിയ, മൊഗ്രാൽ എന്നീ പ്രധാന പാലങ്ങൾ കാലപ്പഴക്കം ചെന്ന പഴയ പാലങ്ങൾ തന്നെ നിലനിർത്തി ആവശ്യമായ നവീകരണം നടത്തി ഉപയോഗിക്കാനാണ് നിലവിലെ പ്രപ്പോസലിൽ ഉള്ളത്. ഇതൊഴിവാക്കി പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ പാലങ്ങൾ പൂർണ്ണമായും പൊളിച്ചു മാറ്റി പുതിയ പാലങ്ങൾ നിർമ്മിക്കുക.

5)ആവശ്യമായ സ്ഥലങ്ങളിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുക.

6)ഉപ്പള ഗേറ്റിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന അണ്ടർ പാസ്സേജിൽ ഒരേ സമയം ഒരു വാഹനത്തിന് പോകാൻ മാത്രമേ വീതിയുള്ളു, ഒരേ സമയം 2വാഹനങ്ങൾക്ക് കടന്ന് പോവാൻ കഴിയുന്ന രീതിയിൽ ഇതിന്റെ വീതി കൂട്ടി നിർമ്മിക്കുക.

7)ദേശീയ പാതയുടെ നിർമ്മാണ വേളയിൽ പാതയുടെ ഇരു ഭാഗങ്ങളിലുണ്ടായിരുന്ന ബസ് വെയ്റ്റിംഗ് ഷെൽട്ടറുകൾ പൊളിച്ചു മാറ്റിയിട്ടുണ്ട്. ഇതടക്കം എല്ലാ ബസ് സ്റ്റോപ്പിലും ബസ് വെയ്റ്റിംഗ് ഷെൽട്ടറുകൾ നിർമ്മിക്കുക.

8)സർവീസ് റോഡും പൂർത്തിയാവുമ്പോൾ പലയിടങ്ങളിലും കാല്നടയാത്രക്കാർക്കുള്ള നടപ്പാത കാണുന്നില്ല. ശബരിമല തീർത്ഥാടകർ അടക്കമുള്ള നിരവധി പേർക്ക് സഞ്ചരിക്കേണ്ടതിനാൽ ഇരു ഭാഗങ്ങളിലും സുരക്ഷിതമായ നടപ്പാത നിർമ്മിക്കുക.

9)”അമൃത് സരോവർ” പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയ പാത അതോറിറ്റിയെ കൊണ്ട് മഞ്ചേശ്വരം, മംഗൽപാടി, കുമ്പള പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട കുളങ്ങൾ നവീകരിക്കുക.

തുടങ്ങിയ മഞ്ചേശ്വരം മണ്ഡലങ്ങളിലെ ആവശ്യങ്ങൾക്ക് പുറമെ കാസറഗോഡ് എംഎൽഎയോടൊപ്പം കാസറഗോഡ് മണ്ഡലത്തിലെ പ്രധാന ആവശ്യങ്ങളായ നായന്മാർമൂല മേൽപ്പാലം,എരിയാൽ അണ്ടർ പാസ്സേജ്, ബേവിഞ്ച സർവ്വീസ് റോഡും അണ്ടർ പാസ്സേജ് എന്നീ ആവശ്യങ്ങൾക്കും കേന്ദ്ര മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

കാസറഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ, രാജ്യസഭാംഗം ബഹു.പിവി അബ്ദുൽ വഹാബ് എംപി എന്നിവരോടൊപ്പമായിരുന്നു സന്ദർശനം.

കാസറഗോഡ് ജില്ലാ യുഡിഎഫ് ചെയർമാൻ സി.ടി അഹമ്മദലി, എൻഎ നെല്ലിക്കുന്ന് എംഎൽഎ, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദ്‌രിയ്യ, കുഞ്ഞാമു എരിയാൽ, ജലീൽ എരുതുംകടവ്‌, മുജീബ് കമ്പാർ എന്നിവരും കൂടെയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here