ഒരു ബൂത്തിലും ലീഡില്ല, എൽഡിഎഫിനെ ഞെട്ടിച്ച് മണർകാട്

0
135

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ലീഡ് നേടിയ മണർകാട് പഞ്ചായത്തിലും തകർന്നടിഞ്ഞ് എൽഡിഎഫ്. പഞ്ചായത്തിലെ ഒരു ബൂത്തിലും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് ലീഡെടുക്കാനായില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണർകാടിൽ 1213 വോട്ടിനാണ് ഉമ്മൻചാണ്ടി പിന്നിലായിരുന്നത്. ഇവിടെ മികച്ച പ്രകടനം എൽഡിഎഫ് ഇത്തവണയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് നടത്തിയത്.

യാക്കോബായ സഭയ്ക്ക് നിർണായക സ്വാധീനമുള്ള സ്ഥലം കൂടിയാണിത്. ഒരു വശത്ത് പള്ളിപ്പെരുന്നാളും മറുവശത്ത് തെരഞ്ഞെടുപ്പ പ്രചാരണവും കൊഴുത്ത സ്ഥലം കൂടിയായിരുന്നു മണർകാട്.

2011ൽ ഉമ്മൻചാണ്ടി നേടിയ 33,225 വോട്ടിന്റെ ഭൂരിപക്ഷവും കടന്നാണ് ചാണ്ടി ഉമ്മന്റെ തേരോട്ടം. ഭൂരിപക്ഷം നാൽപ്പതിനായിരം കടന്നിട്ടുണ്ട്. ഐക്യജനാധിപത്യയുടെ കണക്കുകൂട്ടൽ പോലും തെറ്റിച്ചാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here