പാറ ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
101

കുമ്പള: ആരിക്കാടി ശ്രീ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രത്തിൽ ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ഇതുമായി ബന്ധപ്പെട്ട് 24-ന് രാവിലെ 11ന് ക്ഷേത്രത്തിൽ വെച്ച് അഭ്യർഥന കുറിപ്പ് പ്രസിദ്ധീകരിക്കും. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ.മുരളി പങ്കെടുക്കും.

ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ബ്രഹ്മശ്രീ കൽക്കൂളബു ഡു ശങ്കരനാരായണ ക്കട മണ്ണായ മുഖ്യ രക്ഷാധികാരിയായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ശ്രീക്ഷേത്ര മൂലാലയം, ചുറ്റു ഗോപുരങ്ങൾ, ഭണ്ഡാര വീട്, നാഗസന്നിധി, ആലിച്ചാ മുണ്ഡി ദൈവത്തിൻ്റെ അഭയസ്ഥാനം, ഗുളികൻ കട്ട എന്നിവയുൾപ്പടെ നാലുകോടിയോളം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കും . ചരിത്രപ്രസിദ്ധമായ കുമ്പള സീമയിലെ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം തീയ്യ സമുദായത്തിൻ്റെ 18 ക്ഷേത്രങ്ങളിൽ ഒന്നാണ്.

1800 വർഷത്തെ ചരിത്രമുള്ള ക്ഷേത്രത്തിൽ പാടാർ കുളങ്ങര ഭഗവതി, പുതിയ ഭഗവതി, വീരകാളി, വീരപുത്രൻ മലയാം ചാമുണ്ഡി എന്നിവ പ്രധാന ദൈവങ്ങളാണ്.മത സൗഹാർദത്തിന് പേരുകേട്ട ക്ഷേത്രത്തിൽ കെട്ടിയാടുന്ന ആലി ചാമുണ്ഡിയുടെ അനുഗ്രഹം വാങ്ങാൻ മുസ്ലിം സ്ത്രീകളടക്കം ക്ഷേത്രത്തിലെത്താറുണ്ട്. ആലി ദൈവം, പാടാർ കുളങ്ങര ഭഗവതി, മന്ത്രമൂർത്തി, കലശപ്രദക്ഷിണത്തോടു കൂടി നടക്കുന്ന പൂമുടി ഉത്സവം കാണാൻ ആയിരങ്ങളെത്തുന്നു. പത്രസമ്മേളനത്തിൽ പ്രസിഡൻറ് സുകുമാർ എം.കുമ്പള, അശോക എം.ബംബ്രാണ, ടി.എം.സത്യനാരായണ, ജി.സദാശിവ, എം.കരുണാകര, കെ.സന്തോഷ് കുമാർ, ബി. കൃഷ്ണൻ മാസ്റ്റർ, സജിത്, സൗമ്യ എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here