വയറുവേദനയുമായെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് കത്തി

0
198

കാഠ്മണ്ഡു: കടുത്ത വയറുവേദനയുമായെ ആശുപത്രിയിലെത്തിയ 22 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 15 സെ.മി വലിപ്പമുള്ള കത്തി. ദിവസങ്ങൾക്ക് മുമ്പ് യുവാവിന് കത്തിക്കുത്തേറ്റിരുന്നതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. എന്നാൽ കത്തി വയറ്റിനുള്ളിലുണ്ടെന്ന കാര്യം ആരും സംശയിച്ചിരുന്നില്ല.

കത്തി ശരീരത്തിനുള്ളിൽ എത്തിയതിന്റെ പാടുകളൊന്നും പുറത്ത് കാണാനുമുണ്ടായിരുന്നില്ല. കത്തി പുറത്തെടുത്ത് മുറിവ് ​തുന്നിക്കെട്ടി യുവാവ് വീട്ടിലെത്തി.

മദ്യപിച്ച അവസ്ഥയിലാണ് യുവാവിന് കുത്തേറ്റത്. അതിനാൽ അപ്പോൾ എന്താണെന്ന് സംഭവിച്ചത് എന്ന് ഓർത്തെടുക്കാനുമായില്ല. പിറ്റേ ദിവസം മുതൽ വയറ്റിൽ കഠിനമായ വേദന അനുഭവപ്പെട്ടു. എന്നാൽ ക്ഷീണമോ തളർച്ചതോ ഛർദിയോ മലബന്ധമോ ഒന്നും അനുഭവപ്പെട്ടിരുന്നില്ല. രക്തം പരിശോധിച്ചപ്പോഴും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

ഡോക്ടർ ശരീരം സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് മുറിവിന്റെ പാട് കണ്ടത്. തുടർന്ന് എക്സ്റെ എടുത്തപ്പോൾ വയറ്റിൽ കത്തിയുള്ളതായി കണ്ടെത്തി. ഇത് വയറിന്റെ നിന്ന് ഒരുഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് മാറുമ്പോഴാണ് വേദന അനുഭവപ്പെട്ടത്. ശസ്ത്രക്രിയ വഴിയാണ്കത്തി പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here