നബിദിന അവധി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കാന്തപുരം

0
299

തിരുവനന്തപുരം: കേരളത്തിൽ നബിദിനത്തിനുള്ള പൊതുഅവധി സെപ്തംബർ 27ല്‍ നിന്ന് 28ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

മാസപ്പിറവി ദൃശ്യമായത് പ്രകാരം സംസ്ഥാനത്ത് നബിദിനം 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരത്തിന്‍റെ കത്ത്. മന്ത്രിമാരായ വി. അബ്ദുര്‍റഹ്മാന്‍, അഹ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്ക് കേരള മുസ്‌ലിം ജമാഅത്തും കത്ത് നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here