യു.പിയില്‍ വീണ്ടും ISI ചാരന്‍ അറസ്റ്റില്‍; പിടിയിലായത് ആര്‍മി യൂണിറ്റിലെ ശൈലേഷ് കുമാര്‍

0
226

ലഖ്‌നൗ: രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്ത കേസില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള യുവാവ് അറസ്റ്റില്‍. യു.പിയിലെ കസ്ഗഞ്ച് സ്വദേശി ശൈലേഷ് കുമാര്‍ ചൗഹാനെ(27) യു.പി ഭീകരവിരുദ്ധ സേന (എ.ടി.എസ്) ആണ് അറസ്റ്റ്‌ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് ചാരശൃംഖലയില്‍പ്പെട്ട സ്ത്രീക്കാണ് ഇയാള്‍ രഹസ്യവിവരങ്ങള്‍ കൈമാറിയത്. അരുണാചല്‍പ്രദേശിലെ ആര്‍മി യൂണിറ്റില്‍ പോര്‍ട്ടര്‍ തസ്തികയില്‍ ജോലിചെയ്തുവരികയായിരുന്നു ചൗഹാന്‍.

ഇയാള്‍ ഫേസ്ബുക്കില്‍ ശൈലേഷ് എന്ന പേരില്‍ അക്കൗണ്ട് തുടങ്ങുകയും പ്രശാന്ത് കുമാര്‍ എന്ന സൈനികന്റെ യൂണിഫോം അണിഞ്ഞ ചിത്രങ്ങള്‍ പങ്കുവച്ച് അതില്‍ പതിവ് വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു. ഇതിനിടെയാണ് ‘ഹര്‍ലീന്‍ കൗര്‍’ എന്ന വ്യാജ പേരിലുള്ള ഐ.എസ്.ഐ ഏജന്റുമായി ശൈലേഷ് അടുപ്പത്തിലായത്. നിരന്തരം ചാറ്റ് ചെയ്തതിനെത്തുടര്‍ന്ന് ഹര്‍ലീന്‍ കൗറുമായി അടുത്ത ശൈലേഷ്, നിര്‍ണായക വിവരങ്ങള്‍ അവരുമായി പങ്കുവയ്ക്കുകയായിരുന്നു. സൈനികയൂനിറ്റ് നിലയുറപ്പിച്ച സ്ഥലം, സൈനികകേന്ദ്രത്തിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇയാള്‍ പാക് ചാര ഏജന്റിന് നല്‍കിയത്. ഓരോ ചിത്രത്തിന് ഇയാള്‍ക്ക് 2,000 രൂപവീതമാണ് ലഭിച്ചതെന്ന് എ.ടി.എസ് പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഫോറസന്‍സിക് ലാബിലേക്കയച്ചിട്ടുണ്ട്. ഫലംവന്നാല്‍ മാത്രമെ ഏതെല്ലാം വിധത്തിലുള്ള വിവരങ്ങളാണ് കൈമാറ്റംചെയ്യപ്പെട്ടതെന്ന് വ്യക്തമാകൂ.

ഐ.പി.സിയിലെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച 121(എ) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ ശേലേഷിനെ ചോദ്യംചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here