ഭാര്യയുടെ പ്രസവം കണ്ടശേഷം മാനസികനില വഷളായി; നഷ്ടപരിഹാരം തേടി ഭര്‍ത്താവ്

0
186

മെല്‍ബണ്‍: ഭാര്യയുടെ പ്രസവ ശസ്ത്രക്രിയ കണ്ട് മാനസികനില വഷളായെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തേടി ഭര്‍ത്താവ്. ഭാര്യ ശസ്ത്രക്രിയ വഴി കുഞ്ഞിന് ജന്‍മം നല്‍കുന്നതു കണ്ടതാണ് യുവാവിന്‍റെ മാനസികനില തകരാറിലായതെന്നാണ് ആരോപണം. ഇന്ത്യന്‍ വംശജനായ അനില്‍ കൊപ്പുളയാണ് 643 മില്യണ്‍ ഡോളര്‍(5000 കോടി രൂപ) നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്.

2018ലാണ് മെല്‍ബണിലെ റോയല്‍ വിമന്‍സ് ആശുപത്രിയില്‍ വച്ച് അനിലിന്‍റെ ഭാര്യയുടെ പ്രസവം നടന്നത്. പ്രസവം കാണാന്‍ ആശുപത്രി അധികൃതര്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും അനുമതി നല്‍കുകയും ചെയ്തതായും അനില്‍ ആരോപിക്കുന്നു. ഭാര്യ ആരോഗ്യമുള്ള കുഞ്ഞിന് ജന്‍മം നല്‍കി വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിക്ടോറിയയിലെ സുപ്രീം കോടതിയെ സമീപിച്ചു. പ്രസവം കണ്ടതിനു ശേഷം മാനസികനില വഷളായെന്നും തന്‍റെ ദാമ്പത്യം തകരാന്‍ കാരണമായെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ ആശുപത്രി അധികൃതര്‍ ഇയാളുടെ വാദങ്ങള്‍ നിഷേധിച്ചു. ഒരു വ്യക്തിയുടെ പരിക്ക് ഗുരുതരമായ പരിക്ക് അല്ലാത്തപക്ഷം സാമ്പത്തികേതര നഷ്ടത്തിന് നഷ്ടപരിഹാരം വീണ്ടെടുക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.അനിലിന് മാനസിക പ്രശ്നമൊന്നുമില്ലെന്ന് വൈദ്യപരിശോധന നടത്തിയ പാനൽ വ്യക്തമാക്കി. തുടര്‍ന്ന് ജഡ്ജി ജെയിംസ് ഗോര്‍ട്ടണ്‍ കേസ് തള്ളിക്കളയുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here