ഉടുമ്പും രാജവെമ്പാലയും തമ്മിൽ ഏറ്റുമുട്ടിയാൽ ആരു ജയിക്കും? ഊഹിക്കാമോ? വൈറലായി വീഡിയോ

0
488

ലോകത്തിലെ ഏറ്റവും മികച്ച വേട്ടക്കാരിൽ ഒന്നായാണ് പാമ്പുകൾ അറിയപ്പെടുന്നത്. ആരെയും ഭയപ്പെടുത്താൻ പാമ്പുകൾക്ക് കഴിവുണ്ട്. വിഷം മാത്രമല്ല ഈ ജീവികളെ ഇത്രയും മാരകമാക്കുന്നത്. അവയുടെ സ്വഭാവത്തിന്റെ മറ്റൊരു ഭീകരമായ വശം ഇരയെ പിടിച്ചുനിർത്തുകയും കീഴടങ്ങും വരെ അതിനെ വിടാതിരിക്കുകയും ചെയ്യുന്ന പ്രവണതയാണ്. പാമ്പുകൾ, പ്രത്യേകിച്ച് രാജവെമ്പാലയ്ക്ക്, അവയുടെ വലിപ്പത്തിന്റെ പലമടങ്ങ് വലിപ്പം കൂടുതലുള്ള മൃഗങ്ങളെ വേട്ടയാടാനുള്ള ശേഷിയുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. രാജവെമ്പാലയും ഒരു ഉടുമ്പും തമ്മിലുള്ള ഭീകരമായ പോരാട്ടത്തിന്റെ വീഡിയോയാണ് ഇത്.

അഞ്ചുവർഷത്തോളം പഴക്കമുള്ളതാണ് ഈ വീഡിയോ എങ്കിലും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കൊണ്ട് തന്നെ വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ് ഈ വീഡിയോ. ഒരു വേട്ടക്കാരന്റെ എല്ലാ കൗശലത്തോടും കൂടി ഒരു രാജവെമ്പാല ഉടുമ്പിനെ കീഴടക്കുന്നതിന്റെ വീഡിയോയാണ് ഇത്. രാജവെമ്പാലയെക്കാൾ പലമടങ്ങ് വലിപ്പം കൂടുതലാണ് ഉടുമ്പിന് എങ്കിലും പല ആവർത്തി ശ്രമിച്ചിട്ടും പാമ്പിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ഉടുമ്പിന് സാധിക്കുന്നില്ല.

ഉടുമ്പിന്റെ കഴുത്തിൽ കടിച്ചുപിടിച്ചു കൊണ്ടാണ് രാജവെമ്പാല തൻറെ ഇരയെ അതിവിദഗ്ധമായി കീഴ്പ്പെടുത്തുന്നത്. പാമ്പ് കടി മുറുക്കിയിട്ടുണ്ടെങ്കിലും അതിൽ നിന്നും രക്ഷപ്പെടാനായി ഉടുമ്പ് മുന്നോട്ടേക്ക് നീങ്ങുന്നു. പക്ഷേ, അത് വിജയം കാണുന്നില്ല എന്ന് മാത്രമല്ല ഒടുവിൽ തളർന്ന് അവശനായി വീഴുമ്പോഴും രാജവെമ്പാല തന്റെ ഇരയിൽ നിന്നുള്ള പിടുത്തം ഉപേക്ഷിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

10 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. രാജവെമ്പാലയുടെ കൗശലവും വേട്ടയാടൽ രീതിയേയും അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here