സംശയ രോഗം; ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

0
164

കല്‍പ്പറ്റ: വയനാട് വെണ്ണിയോടില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലിസില്‍ കീഴടങ്ങി. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം.

ഭാര്യയെ വെട്ടിക്കൊന്ന വിവരം മുകേഷ് തന്നെയാണ് പൊലിസില്‍ അറിയിച്ചത്. മുകേഷിന്റെ സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വര്‍ഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. അനിഷയെ മുകേഷ് മര്‍ദ്ദിച്ചിരുന്നതായും പരാതി ഉയരുന്നുണ്ട്. കൊലപാതക സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പൊലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here