ഉത്തരാഖണ്ഡിൽ ജയ് ശ്രീറാം മുഴക്കി മുസ്‌ലിം തീർഥാടന കേന്ദ്രമായ മഖ്ബറ തകർത്ത് ഹിന്ദുത്വവാദികൾ

0
341

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മുസ്‌ലിം തീർഥാടന കേന്ദ്രമായ മഖ്ബറ (ഖബറിടം) തകർത്ത് ഹിന്ദുത്വവാദികൾ. റിഥികേശിലെയടക്കം മഖ്ബറ ആണ് തകർത്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ജയ് ശ്രീറാം, ഹർഹർ മഹാദേവ് വിളികളോടെയായിരുന്നു പത്തോളം വരുന്ന ഹിന്ദുത്വവാദി സംഘം വലിയ ഇരുമ്പുകൂടങ്ങൾ ഉപയോഗിച്ച് മഖ്ബറ അടിച്ചുതകർത്തത്.

മുകളിൽ വിരിച്ചിരുന്ന പച്ച തുണിയെടുത്ത് മാറ്റി ആദ്യം ചുറ്റുമതിലും തുടർന്ന് ഖബറും പൊളിക്കുകയായിരുന്നു. തകർക്കലിന്റെ ദൃശ്യങ്ങൾ അക്രമികൾ തന്നെ മൊബൈലിൽ പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

റിഥികേശിലടക്കം സംസ്ഥാനത്തിന്റെ പലയിടത്തും ഇത്തരത്തിൽ മുസ്‌ലിം തീർഥാടന കേന്ദ്രങ്ങളും മഖ്ബറകളും ഹിന്ദുത്വവാദികൾ തകർത്തതായാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here