മുഖം മൂടിയണിഞ്ഞ് പൊതുനിരത്തില്‍ പെണ്‍കുട്ടികളെ പ്രാങ്ക് ചെയ്തു; യുവാക്കള്‍ പൊലിസ് പിടിയില്‍

0
193

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൊതു നിരത്തില്‍ മുഖം മൂടിയണിഞ്ഞ് പ്രാങ്ക് ചെയ്ത യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ആനാവൂര്‍ സ്വദേശി മിഥുന്‍, പാലിയോട് സ്വദേശി കണ്ണന്‍ എന്നിവരാണ് പിടിയിലായത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ മുഖം മൂടി ധരിച്ച് ആളുകളെ പ്രാങ്ക് ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇരുവരും. നെയ്യാറ്റിന്‍കര കോണ്‍മെന്റ് റോഡില്‍ വെച്ചായിരുന്നു സംഭവം.

മുഖം മൂടി ധരിച്ചെത്തിയ യുവാക്കള്‍ വിദ്യാര്‍ഥിനികളെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും കെട്ടിപിടിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിന് മുമ്പും സമാനമായ പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയ സംഭവം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരാതികള്‍ വ്യാപകമായതിന് പിന്നാലെയാണ് പൊലിസിന്റെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here