വേദിയിലേക്കുള്ള വധുവിന്റെ ആ വരവ് കണ്ടു! പിന്നെ വിവരണാതീതം വരന്റെ മുഖഭാവം! വീഡിയോ വൈറൽ

0
281

വിവാഹത്തിന് വേദിയിലേക്കെത്തുന്ന വധുവിന്റെ എൻട്രി മുതൽ ദമ്പതികളുടെയും കുടുംബാംഗങ്ങളുടെയും സർപ്രൈസ് ഡാൻസ് പെർഫോമൻസ് വരെ, വീഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷങ്ങൾക്കകം വൈറലാകാറുണ്ട്. അടുത്തിടെ, വധുവിനെ കണ്ട വരന്റെ മുഖത്തെ മധുരിതമായ മുഖഭാവം കാണുന്ന വീഡിയോ വൈറലാവുകയാണ്.

വീഡിയോയിൽ കാണുന്നത് ഇങ്ങനെയാണ്… വിവാഹ വേദിയിൽ വരൻ വധുവിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ സമയം വധു സുന്ദരമായി അലങ്കരിച്ച പൂപ്പന്തിലിനു താഴെ കുടുംബാംഗങ്ങൾക്കൊപ്പം നടന്നുവരികയാണ്. കൂട്ടത്തിൽ അവളെ തിരഞ്ഞെങ്കിലും ആദ്യം കണ്ടില്ല. എന്നാൽ ആദ്യമായി അവളിലേക്ക് അവന്റെ കണ്ണുകൾ എത്തിയപ്പോൾ തന്നെ ഒരു പ്രണയകാവ്യം പോലെ മധുരിതമായ ഭാവങ്ങൾ വരന്റെ മുഖത്ത് മിന്നിമാഞ്ഞു. വൈകാരികമായ ആ രംഗങ്ങൾ വീഡിയോ ഗ്രാഫർ ഒപ്പിയെടുക്കുകയും ചെയ്തു. ആ സന്തോഷത്തിൽ അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു. അവളോടുള്ള സ്നേഹത്തിന്റെ ആഴവും ആ നിമിഷത്തിന്റെ വലിയ പ്രാധാന്യവും എല്ലാം ആ സെക്കന്റുകൾ മാത്രമുള്ള വീഡിയോയിൽ പ്രകടമായിരുന്നു. വേദിയിലേക്ക് കൈപിടിച്ച് കയറ്റിയ ഉടൻ വധു ചെയ്തത് അവന്റെ നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ സഹായിക്കുകയായിരുന്നു. ഏറെ ഹൃദയസ്പർശിയായ വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു.

വരനും വധുവും പരസ്പരം പങ്കിടുന്ന ശുദ്ധമായ പ്രണയത്തിന്റെ ഹൃദയം തൊടുന്ന വീഡിയോ പകർത്തിയ വീഡിയോ ഗ്രാഫറയെും അഭിനന്ദിക്കുകയാണ് നെറ്റിസൺസ്. ഇരുവർക്കും നല്ല ജീവിതം ആശംസിക്കാനും അവർ മറക്കുന്നില്ല. രണ്ട് ദിവസം മുമ്പ് anchorbolbbbol എന്ന ഇൻസ്റ്റ അക്കൌണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പ്രണയത്തിന്റെ ഭാഷയിൽ, കണ്ണുകളാണ് ഏറ്റവും സത്യസന്ധനായ കഥാകൃത്ത്, ദേവിനയുടെയും നുമൈറിന്റെയും കണ്ണുകളിൽ അത് കാണാനായി- എന്നായിരുന്നു ഒപ്പമുള്ള കുറിപ്പ്. കഴിഞ്ഞ ഒമ്പതിനാണ് വിവാഹം നടന്നതെന്നും കുറിപ്പിൽ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here