സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 29 ലക്ഷം രൂപയുടെ സ്വർണം, യുവതിയെ കുടുക്കിയത് ഈ അതിബുദ്ധി

0
225

കൊച്ചി : നെടുമ്പാശേരിയിൽ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി . ദുബായിൽ നിന്ന് എത്തിയ തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനിയിൽ ന്ന്നാണ് സ്വർണം പിടികൂടിയത്.

യുവതി ഗ്രീൻചാനലിലൂടെ സ്വർണവുമായി രക്ഷപ്പെടാനാണ് ശ്രമിച്ചത്,​ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സാനിറ്ററി പാഡിനുള്ളിൽ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സാനിറ്ററി പാഡിനകത്ത് 679 ഗ്രാം സ്വർണമാണ് യുവതി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here