മംഗളൂരു വിമാനതാവളത്തിൽ വൻ സ്വർണ്ണ വേട്ട; കാസർകോട്, ഉപ്പള സ്വദേശികൾ പിടിയിൽ

0
302

മംഗളൂരു: മംഗളൂരു വിമാനതാവളത്തിൽ വൻ സ്വർണ്ണ വേട്ട. രണ്ട് കാസർകോട് സ്വദേശികളിൽ നിന്നായി അരകോടിയിലധികം രൂപയുടെ സ്വർണ്ണം പിടികൂടി.

ബഹ്റൈനിൽ നിന്നുള്ള വിമാനത്തിൽ എത്തിയ കാസർകോട് ഉപ്പള സ്വദേശി അബ്ദുൾ ജലീൽ എന്നയാളിൽ നിന്നും 698 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. പിടികൂടിയ സ്വർണ്ണത്തിന് 41,94,980 രൂപ വിലമതിക്കും.

ദുബായിൽ നിന്ന് മംഗലാപുരത്തേക്കുള്ള IX814 വിമാനത്തിൽ നിന്ന് വന്ന കാസർകോട് സ്വദേശി അസറുദ്ദീനിൽ നിന്നും 230 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണമാണ് പിടികൂടിയത്.13,82,300/- രൂപ വിലമതിക്കുന്നതാണ് സ്വർണ്ണം. ട്രോളി ബാഗിൽ ബാബ സ്യൂട്ടുകളുടെ പ്രസ് ബട്ടണുകൾക്കുള്ളിൽ ചെറിയ വളയങ്ങളുടെ രൂപത്തിലും, ബാഗിൻ്റെ ബീഡിംഗിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണ്ണം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here