ഐഫോൺ 15 സീരീസിൽ ഈ ഫീച്ചർ ലഭിക്കുക ഐഫോൺ 15 പ്രോയിൽ മാത്രം! പുതിയ മാറ്റങ്ങളുമായി ആപ്പിൾ

0
195

ആപ്പിൾ ആരാധകരുടെ മനം കീഴടക്കാൻ ഐഫോൺ 15 സീരീസ് ഈ മാസം പുറത്തിറക്കാനിരിക്കെ ഹാൻഡ്സെറ്റുകളുടെ കൂടുതൽ സവിശേഷതകൾ പുറത്ത്. ഇത്തവണ ഐഫോൺ 15 പ്രോയിൽ ആപ്പിൾ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രത്യേക ഫീച്ചറാണ് ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. മിന്നൽ വേഗത്തിൽ ചാർജ് ചെയ്യാനായി 150W ചാർജിംഗ് കേബിൾ ഉൾപ്പെടുത്തുമെന്നാണ് പുതിയ റിപ്പോർട്ട്. 70cm നീളം, USB-4 Gen 2 പ്രോട്ടോക്കോള്‍, 60Hz-ല്‍ 4K-നുള്ള പിന്തുണ, 150W പവര്‍ എന്നിവയായിരിക്കും ഈ കേബിളിന്റെ പ്രത്യേകതകള്‍.

ഇത്തവണ പുറത്തിറക്കുന്ന സീരീസിൽ യുഎസ്ബി-സി പോർട്ടുകൾ വരുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ഉയർന്ന ഫ്രെയിം റേറ്റിൽ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോൺ കൂടിയാണ് ഐഫോണുകൾ. അതിനാൽ, ഉയർന്ന ഔട്ട്പുട്ട്, കൂടുതൽ സ്റ്റോറേജ് എന്നിവ ആവശ്യമാണ്. ഇതിനോടൊപ്പം വേഗത്തിലുള്ള ഡാറ്റ കൈമാറ്റവും നടക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ യുഎസ്ബി-സി പോർട്ടുകൾ ഉൾക്കൊള്ളിക്കുന്നത് കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കാൻ സഹായിക്കും. ഘട്ടം ഘട്ടമായാണ് ഐഫോൺ 15 സീരീസുകളുടെ സവിശേഷതകൾ പുറത്തുവരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here