സ്റ്റാര്‍ട്ടിങ് വിസിലിനു പിന്നാലെ ഒറ്റക്കുതിപ്പ്; ഒന്നാംക്ലാസുകാരന്‍ ഹബീബുറഹ്‌മാന്റെ ഓട്ടം വൈറല്‍-വീഡിയോ

0
408

മഞ്ചേരി: സമൂഹമാധ്യമങ്ങളില്ഡ വൈറലൈയി ഒന്നാം ക്ലാസുകാരന്‍ ഹബീബ് റഹ്മാന്‍റെ ഓട്ടം. പയ്യനാട് വടക്കാങ്ങര എ എം. യു. പി സ്കൂള്‍ കായികമേളയിലാണ് ഹബീബ് സഹ മത്സരാര്‍ത്ഥികളെ പിന്നിലാക്കിയ അതിവേഗ ഓട്ടത്തിലൂടെ താരമായത്.

ഹബീബിന്‍റെ ഓട്ടം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്നെ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തു. വിഡിയോ പങ്കുവെച്ച് മന്ത്രി കുറിച്ചത്, അമ്പട… ഇവനെ പിടിക്കാൻ ആരുണ്ട്, ഈ 319 -)o നമ്പറുകാരൻ ഓടിക്കയറുക തന്നെ ചെയ്യും…!!!സ്റ്റാർട്ടിംഗ് പോയന്‍റിലെ മാഷ് വിസിൽ കയ്യിലെടുത്തതേ ഉള്ളൂ ഒന്നാം ക്ലാസുകാരൻ ഹബീബ് റഹ്മാൻ ഓട്ടം തുടങ്ങി, പിന്നാലെ ബാക്കിയുള്ളവരും, എന്തായാലും ഓട്ടം പിന്നെയും വേണ്ടിവന്നു..മത്സരവീര്യം.. അതാണ്‌…സ്നേഹം കുഞ്ഞുങ്ങളെ..

നിരവധി പേരാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. ചെക്കന്‍ ഒരു ഉസൈന്‍ ബോള്‍ട്ടായി മാറുമെന്നാണ് പലരും കമന്‍റില്‍ പറയുന്നത്. എല്‍ പി സ്കൂളിൽ നിന്ന് തന്നെ കുട്ടികൾക്ക് ഈ രംഗത്ത് ശരിയായ ശിക്ഷണം ലഭ്യമാക്കാൻ മുഴുസമയ കായികാധ്യാപകൻ/അധ്യാപിക നിയമനത്തിന് നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് പലരും അഭ്യര്‍ത്ഥിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here