കൂടുതൽ കളിപ്പാട്ടം ആവശ്യപ്പെട്ടു; മൂന്നുവയസുകാരനെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

0
173

റായ്പൂർ: കൂടുതൽ കളിപ്പാട്ടം ആവശ്യപ്പെട്ട മൂന്നുവയസുള്ള മകനെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ചത്തീസ്ഗഢിലെ കോർബ കോർബ ജില്ലയിലെ ബാൽക്കോ നഗറിലാണ് സംഭവം നടന്നത്. മകനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച 38 കാരനായ അമർ സിംഗ് മാഞ്ചി ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞദിവസം രാത്രി 9 മണിയോടെ മദ്യപിച്ചാണ് ഇയാൾ വീട്ടിലെത്തിയത്. അച്ഛനെ കണ്ടയുടൻ മൂന്ന് വയസുള്ള മകൻ അവനോടൊപ്പം കളിക്കാൻ ആവശ്യപ്പെട്ടു. ഇരുവരും കളിക്കുന്നതിനിടെ മകൻ കൂടുതൽ കളിപ്പാട്ടങ്ങൾ ആവശ്യപ്പെട്ടു. ആദ്യം പിതാവ് വിസമ്മതിച്ചെങ്കിലും കുട്ടി പിന്നെയും ആവശ്യം ഉന്നയിച്ചു. ഇതില്‍ പ്രകോപിതനായ ഇയാൾ മുന്നിലുണ്ടായിരുന്ന കത്തിയെടുത്ത് മകന്റെ കഴുത്ത് മുറിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

മൂന്നുവയസുകാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. വീട്ടുകാർ അറിയുന്നതിന് മുമ്പ് ഇതേ കത്തിയെടുത്ത് ഇയാളും കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ മറ്റൊരു മകനാണ് പൊലീസിനെ വിളിച്ച് സംഭവം അറിയിക്കുന്നത്. തുടർന്ന് പൊലീസ് ഉടൻ സംഭവസ്ഥലത്ത് എത്തുകയും ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റ പ്രതി ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ മൊഴിയെടുക്കാനായിട്ടില്ല. കേസെടുത്ത് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here