വ്യാജ ഫെയ്സ് ക്രീമുകൾ അപകടകാരികൾ; കാത്തിരിക്കുന്നത് ഗുരുതര വൃക്ക രോഗങ്ങൾ

0
251

മലപ്പുറം: വ്യാജ ഫെയ്സ് ക്രീമുകൾ അപകടകാരികളെന്ന് കണ്ടെത്തൽ. ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് ​ഗുരുതര വൃക്കരോ​ഗങ്ങളെന്നാണ് കണ്ടെത്തൽ. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന അപൂര്‍വ വൃക്കരോഗമാണ് കണ്ടെത്തിയത്. പത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരുടേതാണ് കണ്ടെത്തൽ.

ക്രീം കെമിക്കൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ അമിത അളവിലുള്ള രാസസാന്നിധ്യമാണ് കണ്ടെത്തിയത്. ക്രീമുകളിൽ ഉപയോഗിക്കുന്നത് മെർക്കുറിയും ഈയവുമടക്കമുള്ള നിരവധി രാസപദാർത്ഥങ്ങളാണ്. മെർക്കുറിയുടെ സാന്നിധ്യം ഉപയോഗിക്കാവുന്നതിലും ആയിരം ഇരട്ടിയെന്നും പരിശോധനയിൽ കണ്ടെത്തി. ക്രീം ഉപയോഗിച്ച ശേഷം നിർത്തുന്നവർക്ക് ചർമ്മ രോഗങ്ങളും ബാധിക്കുന്നതായും തെളിഞ്ഞു.

ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ പ്രവ‍ർത്തകർ പറയുന്നത്. വിപണയിൽ ഇറങ്ങുന്ന പല ക്രീമുകൾക്കും ഊരും പേരുമില്ലെന്നും വ്യാജ ക്രീമുകൾ ഓണലൈൻ സൈറ്റുകളിലും ലഭ്യമാണെന്നും ഡോക്ടർമാർ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here