വാഹനത്തിലെ തീ അണച്ച് പെട്രോള്‍ പമ്പ് ജീവനക്കാര്‍: അടിയന്തര ഇടപെടലിനെ ആദരിച്ച് ദുബായ് പോലീസ്

0
174

ദുബായ്: വാഹനത്തില്‍ അപ്രതീക്ഷിതമായുണ്ടായ തീപ്പിടിത്തം അണച്ച പെട്രോള്‍ പമ്പ് ജീവനക്കാരെ ആദരിച്ച് ദുബായ് പോലീസ്. ഇനോക് പമ്പിലെ ജീവനക്കാരെയാണ് ദുബായ് പോലീസ് അധികൃതര്‍ ആദരിച്ചത്.

തീപ്പിടിത്തമുണ്ടായ സമയത്ത് വളരെ വേഗത്തിലും കാര്യക്ഷമമായും ഇടപെട്ടതിനാണ് അഭിനന്ദനച്ചടങ്ങ് ഒരുക്കിയത്. പോലീസ് അധികൃതര്‍ പെട്രോള്‍ പമ്പിലെത്തിയാണ് ജീവനക്കാരെ ആദരിച്ചത്.

അടിയന്തര സാഹചര്യത്തില്‍ തൊഴിലാളികളുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് ലഹ്ബാബ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ലഫ്. കേണല്‍ റാശിദ് മുഹമ്മദ് സാലിം പറഞ്ഞു. ജീവനക്കാര്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

സംഭവം നടന്ന സ്ഥലവും സമയവും അടക്കമുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ‘വി റീച്ച്ഔട്ട് ടു താങ്ക് യൂ’ എന്ന പേരില്‍ പോലീസ് അസാധാരണ ഇടപെടല്‍ നടത്തുന്നവരെ ആദരിക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ് ഒരുക്കിയത്. പോലീസ് ഉദ്യോഗസ്ഥരുടെ ആദരിക്കല്‍ ചടങ്ങ് അഭിമാനവും സന്തോഷവും നിറക്കുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here