ബാങ്ക് അക്കൗണ്ടില്‍ പണമില്ലങ്കില്‍ യു പി ഐ വഴി പണമയക്കാന്‍ കഴിയുന്ന ക്രെഡിററ് ലൈന്‍ സംവിധാനവുമായി ഐ സി ഐ സി ഐ, എച്ച് ഡി എഫ് ബാങ്കുകള്‍. മുന്‍കൂറായി അനുവദിച്ചിട്ടുള്ള വായ്പാ പരിധിയിലുള്ള പണം യു പി ഐ സംവിധാനം വഴി കൈമാറ്റം ചെയ്യാന്‍ റിസര്‍വ്വ് ഈ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. ഇതോടെ അക്കൗണ്ടില്‍ പണം ഇല്ലങ്കിലും ഇടപാട് നടത്താനുളള സൗകര്യം ഉപഭോക്താക്കള്‍ക്ക് വ ലഭിക്കുകയാണ്.
സെപ്തംബര്‍ 4 ാം തീയതിാണ് റിസര്‍വ്വ് ബാങ്കിന്റെ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. വായ്പയായി അനുവദിക്കുന്ന പണം ഇത്തരത്തില്‍ വിനമയം നടത്താമെന്നും കുടിശിക പിന്നീട് തീര്‍ത്താല്‍ മതിയന്നുമുള്ള നിര്‍ദേശമാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയത്. ഇതിനെയാണ് ക്രെഡിറ്റ് ലൈന്‍ എന്നു പറയുന്നത്. ഉപയോക്താവിന്റെ വിനിമയ ശേഷി അനുസരിച്ച് ബാങ്കുകളായിരിക്കും ക്രെഡിറ്റ് ലൈനിന്റെ പരിധി നിശ്ചയിക്കുക.
ബാങ്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഓവര്‍ ഡ്രാഫ്റ്റ് സൗകര്യങ്ങളാണിവ. ഗൂഗളില്‍ പേ, മൊബിക്വിക് തുടങ്ങിയ എല്ലാ യു പി എ ആപ്പുകള്‍ വഴിയും ഇത് ഉപയോഗിക്കാനാകും