രാത്രി വെെകിയാണോ ഉറങ്ങാറുള്ളത് ? ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം

0
395

രാത്രി വെെകി ഉറങ്ങുന്നവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കൂടുതലാണെന്ന് പഠനം. ഉറക്കത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും.രാത്രിയിലും ഉറക്കത്തിലും സംഭവിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ സാധാരണമാണ് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിൽ ഉറക്കവും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ശരിയായ ഉറക്ക ശീലങ്ങൾ ഇല്ലാത്തവർക്ക്‌ പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച്‌ അധികമായിരിക്കുമെന്ന്‌ പഠനത്തിൽ പറയുന്നു. ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലും ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലും സിന കിയാനേഴ്‌സിയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണം 45 മുതൽ 62 വയസ്സുവരെയുള്ള 63,676 നഴ്‌സുമാരുടെ സാമ്പിൾ പരിശോധിച്ചു.

2009 മുതൽ 2017 വരെയാണ് പഠനം നടത്തിയത്. ഉറക്ക ശീലങ്ങൾ, ഭക്ഷണക്രമം, ഭാരം, ബിഎംഐ എന്നിവയ്‌ക്കൊപ്പം ഉറക്കസമയം, പുകവലി അല്ലെങ്കിൽ മദ്യപാന പെരുമാറ്റം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ പഠനത്തിൽ പരിശോധിച്ചു.

രാത്രി വൈകി കിടക്കുന്നവർ കിടക്കാൻ പോകുന്നതിനു തൊട്ടു മുമ്പ് ഭക്ഷണം കഴിക്കുകയും അതുമായി ഉറങ്ങാൻ തുടങ്ങുമ്പോൾ തന്നെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യുന്നു. ഇത് ഉപാപചയ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാമെന്നും പഠനത്തിൽ പറയുന്നു.

നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നവരെക്കാൾ രണ്ടര മടങ്ങ് രോഗസാദ്ധ്യത വൈകി ഉറങ്ങുന്നവർക്കുണ്ടെന്നാണ് പഠനം പറയുന്നു. രാത്രി വെെകി ഉറങ്ങുന്ന യുവാക്കളിൽ ഓർമക്കുറവ്​, ഏകാഗ്രതക്കുറവ്, ​പ്രമേഹം, പൊണ്ണത്തടി, ചർമരോഗങ്ങൾ, കരൾരോഗങ്ങൾ എന്നിവ വലിയതോതിൽ വർധിച്ചുവരുന്നതായും​ പഠനങ്ങൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here