വാഹനാപകടത്തിൽ വിദ്യാര്‍ഥികളുടെ മരണം: ബൈക്ക് വാടകക്ക് നല്‍കിയ ഉടമ അറസ്റ്റില്‍

0
207

മലപ്പുറം: ചുങ്കത്തറയില്‍ രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഇരുചക്ര വാഹനം വാടകക്ക് നല്‍കിയ ഉടമ അറസ്റ്റില്‍. പോത്തുകല്ല് കോടാലിപ്പൊയില്‍ സ്വദേശി മുഹമ്മദ് അജ്നാസാണ് പിടിയിലായത്. അജ്നാസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

അപകടത്തിന് പിന്നാലെ മുങ്ങിയ അജ്നാസ് ഇന്ന് വൈകിട്ടാണ് എടക്കര പൊലീസിൽ ഹാജരായത്. ഇയാൾക്കെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുക, വാഹനം നൽകിയത് വഴി അപകടമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

ഇന്നലെ രാവിലെയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികൾ വാഹനാപകടത്തില്‍ മരിച്ചത്. പിക്കപ്പും ഇരുചക്ര വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ചുങ്കത്തറ മാര്‍ത്തോമ സ്കൂള്‍ വിദ്യാര്‍ഥികളായ യദു കൃഷ്ണന്‍, ഷിബിന്‍ രാജ് എന്നിവരാണ് മരിച്ചത്. ചുങ്കത്തറയിലെ ട്യൂഷൻ സെന്‍ററിലേക്കാണ് പോവുകയായിരുന്നു വിദ്യാർഥികൾ.

LEAVE A REPLY

Please enter your comment!
Please enter your name here