പുകയിൽ പിറന്ന ക്രിസ്റ്റ്യാനോയുടെ ഗോൾ വൈറലാക്കി സോഷ്യൽ മീഡിയ

0
187

റിയാദ്: തിരിഞ്ഞും മറിഞ്ഞും ചാടിയും എല്ലാം അനേകം ഗോളുകൾ ക്രിസ്ററ്യാനോ ​റൊണാൾഡോ കരിയറിൽ കുറിച്ചിട്ടുണ്ട്. പക്ഷേ ഇതുപോലൊരു ഗോൾ ക്രിസ്റ്റ്യാനോ ഒരിക്കലും നേടിയിട്ടുണ്ടാകില്ല.

സൗദി ​പ്രൊ ലീഗിൽ അൽ നസ്റിനായി ക്രിസ്​റ്റ്യാനോ നേടിയ ഗോൾ സോഷ്യൽ മീഡിയയിൽ പറന്നുനടക്കുകയാണ്. അൽ അഹ്‍ലിയുമായുള്ള മത്സരത്തിന്റെ നാലാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ വിചിത്രഗോൾ പിറന്നത്.

ക്രിസ്റ്റ്യാനോയും സദിയോ മാനെയും റോബർട്ട് ഫിർമീന്യോയും റിയാദ് മെഹ്റസും അടക്കമുള്ള വമ്പൻ താര നിര അണിനിരന്ന മത്സരമായതിനാൽ തന്നെ ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു. ഗാലറിയിൽ ആരാധകർ ഉയർത്തിവിട്ട ആഘോഷത്തിന്റെ പുകപടലങ്ങൾ മത്സരം തുടങ്ങുമ്പോൾ മൈതാനത്തെയും കീഴടക്കിയിരുന്നു.

ഇടതുവിങ്ങിലൂടെ അതിവേഗം ഓടിയെത്തിയ ​ക്രിസ്റ്റ്യാനോ പോസ്റ്റിലേക്ക് നിറയൊഴിക്കുമ്പോൾ അൽഅഹ്‍ലി ഗോൾകീപ്പർ എഡ്വേഡ് മെൻഡി പുകച്ചുരുളുകൾക്കുള്ളിലായിരുന്നു. പന്തിന്റെ ഗതി ഗോൾകീപ്പർക്ക് വ്യക്തമായി കാണാൻ കഴിയില്ല എന്ന് വിഡിയോകളിൽ വ്യക്തമാണ്. ഗോളിന്റെ ബലത്തിൽ മത്സരത്തിൽ 2-1ന് അൽ നസ്ർ വിജയിച്ചിരുന്നു. മത്സരത്തെ ബാധിക്കുന്ന കാണികളുടെ ഇത്തരം ചെയ്തികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here