പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും കാശടിച്ചുമാറ്റി, കൊടുത്തതിന്റെ പകുതി പോലും ചിലവാക്കിയില്ല , ബി ജെ പിയില്‍ വിവാദം രൂക്ഷമാകുന്നു

0
206

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ ചൊല്ലി ബി ജെ പിയില്‍ വീണ്ടും വിവാദം. കൊടുത്ത പണത്തിന്റെ പകുതി പോലും ചിലവാക്കാതെ നേതൃത്വത്തിനെതിരെ അതി ശക്തമായ വിമര്‍ശനമാണ് തൃശൂരില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ ഉയര്‍ന്നത്. 53 ലക്ഷം മാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ചിലവകള്‍ക്കായി നല്‍കിയത്. അതില്‍ 25 ലക്ഷം പോലും ചിലവാക്കിയിട്ടില്ലന്നും ബാക്കി പണം പലരും ചേര്‍ന്ന് അടിച്ചുമാറ്റിയെന്നുമാണ് നേതൃയോഗത്തില്‍ ഉയര്‍ന്ന വലിയ വിമര്‍ശനം.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയാണ് വിമര്‍ശനത്തിന്റെ കുന്തമുനകള്‍ നീണ്ടത്് . പുതുപ്പള്ളിയില്‍ വോട്ടു കുറഞ്ഞതിനെക്കുറിച്ച് കൃത്യമായ വിശദീകരണങ്ങളൊന്നും നല്‍കാന്‍ കെ സുരേന്ദ്രന്‍ സംസ്ഥാന നേതൃയോഗത്തില്‍ തെയ്യാറായില്ല. നല്‍കിയ പണം ചിലാവാക്കാത്തത് മൂലം പുതുപ്പളളിയില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ നിറം മങ്ങിയെന്നും നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ദയനീയ പരാജയമായിരിക്കും ഫലമെന്ന്് വിമര്‍ശനവും കൃഷ്ണദാസ് മുരളീധര പക്ഷങ്ങള്‍ ഉയര്‍ത്തി. കേന്ദ്രനേതാക്കളാരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here