ചിക്കനും പെറോട്ടയും വൈകി; ഹോട്ടല്‍ ജീവനക്കാരെ എടുത്തിട്ട് അടിച്ച് കേരള പൊലീസ്; അരിശം തീരാതെ ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്തു; ഒടുവില്‍ സിഐ പെട്ടു

0
213

ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്ത് ക്രൈംബ്രാഞ്ച് സി.ഐ. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

ഏറ്റുമാനൂരിലെ താര ഹോട്ടലില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് അക്രമം അരങ്ങേറിയത്. സംഭവത്തില്‍ കോട്ടയം ക്രൈംബ്രാഞ്ച് സി.ഐ. കടപ്പൂര് സ്വദേശി ജി.ഗോപകുമാറിനെതിരേ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്തു. ഐ.പി.സി. 354, എസ്.സി.എസ്.ടി. ആക്ട് എന്നിവപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഏറ്റുമാനൂരില്‍ നല്ല തിരക്കുള്ള ഹോട്ടലുകളിലൊന്നാണ് താര. ഇവിടെയെത്തിയ ഗോപകുമാര്‍ ചിക്കനും പെറോട്ടയും ആവശ്യപ്പെട്ടു. നല്ല തിരക്കായതിനാല്‍ താമസമുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു. ഉടന്‍ തന്നെ സിഐ ക്ഷുഭിതനായി ഹോട്ടലിന്റെ ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ആവശ്യപ്പെട്ടു.

അടുക്കളയുടെയും ജീവനക്കാരുടെയും, ഭക്ഷണം കഴിക്കാനെത്തിയവരുടെയും ദൃശ്യങ്ങളുംമറ്റും മൊബൈല്‍ ഫോണില്‍ പകര്‍ത്താനും തുടങ്ങി. ഭക്ഷണം കഴിക്കാനെത്തിയ ഭര്‍ത്താവും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം, ഫോണില്‍ ഫോട്ടോയെടുക്കുന്നത് ചോദ്യംചെയ്തതോടെ സംഘര്‍ഷമായി. ഇതിനിടയില്‍, ക്രിമിനല്‍ കേസുകളില്‍ മുമ്പ് പ്രതിയായ ജിസും ഇടപെട്ടു.

ഇതോടെ ഹോട്ടലില്‍ കൂട്ട അടിയായി. പൊലീസെത്തിയപ്പോഴേക്കും സംഘര്‍ഷം തീര്‍ന്നു. ഇരുകൂട്ടരും പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ്, സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം നടത്തി. അക്രമത്തില്‍ പൊലീസുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ് ആദ്യം പ്രകോപനമുണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് യുവതിയും കുടുംബവും ബുധനാഴ്ച സ്റ്റേഷനിലെത്തി മൊഴിനല്‍കിയയോടെയാണ് സിഐ കുടുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here