കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ 50 വയസ്സിന് താഴെയുള്ളവരിൽ കാൻസർ 79 % വർദ്ധിച്ചതായി പഠനം

0
124

കഴിഞ്ഞ 30 വർഷത്തിനിടെ ലോകമെമ്പാടുമുള്ള 50 വയസ്സിന് താഴെയുള്ളവരിൽ കാൻസർ കേസുകളിൽ 79 ശതമാനം വർധനവുണ്ടായതായി പഠനം. ബിഎംജെ ഓങ്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

1990-ൽ 1.82 ദശലക്ഷത്തിൽ നിന്ന് 2019-ൽ 3.26 ദശലക്ഷമായി ഉയർന്നു. ഇത് ഗണ്യമായ വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു. കൂടാതെ, 40, 30, അല്ലെങ്കിൽ അതിൽ താഴെ പ്രായമുള്ള വ്യക്തികൾക്കിടയിൽ കാൻസർ സംബന്ധമായ മരണങ്ങളിൽ 27% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പഠനമനുസരിച്ച്, 50 വയസ്സിന് താഴെയുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾ പ്രതിവർഷം കാൻസറിന് കീഴടങ്ങുന്നതായി പഠനത്തിൽ പറയുന്നു.

തെറ്റായ ഭക്ഷണ ശീലങ്ങൾ, മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗം, വ്യായാമമില്ലായ്മ ,അമിതവണ്ണം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ​ഗവേഷകർ അഭിപ്രായപ്പെടുന്നു. ശ്വാസനാളത്തിലേയും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയിലേയും കാൻസറാണ് വേഗത്തിൽ വർധിക്കുന്നത്.

ശ്വാസകോശം, കുടൽ, ആമാശയം, സ്തനം എന്നിവയിലെ കാൻസറാണ് കൂടുതൽ മരണത്തിന് കാരണമാകുന്നത്. അതേസമയം പ്രായമായവരിൽ കാൻസർ ഒരു സാധാരണ രോഗമായി മാറിയിരിക്കുകയാണ്. ആരോഗ്യകരമായ ഭക്ഷണക്രമം ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ആഗോളതലത്തിൽ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം അർബുദമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here