ബദിയടുക്ക വാഹനാപകടം ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലമെന്ന് MVD

0
322

കാസർഗോഡ് ബദിയടുക്ക പള്ളത്തടുക്കയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണം ഡ്രൈവർമാരുടെ അശ്രദ്ധയെന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ . റോഡിന്റെ അപാകതയും അപകടത്തിന് കാരണമായി. അപകട മേഖലയായ പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഓട്ടോറിക്ഷയിൽ സ്കൂൾ ബസ്സ് ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിലെ യാത്രക്കാരായ ഒരു കുടുംബത്തിലെ നാലുപേരുമാണ് മരിച്ചത്. മൊഗ്രാൽപുത്തൂർ കടവത്ത് സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്ദുൽ റഊഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ , ബീഫാത്തിമ മൊഗർ, ഉമ്മാലിമ്മ എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്.വിദ്യാർത്ഥികളെ ഇറക്കി മടങ്ങുകയായിരുന്ന സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു .

LEAVE A REPLY

Please enter your comment!
Please enter your name here