ബദിയഡുക്ക അപകടമരണം; മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

0
169

ബദിയഡുക്ക അപകടമരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബദിയഡുക്ക പള്ളത്തടുക്കയില്‍ ഓട്ടോറിക്ഷ സ്‌കൂള്‍ ബസിലിടിച്ച് അഞ്ചു പേര്‍ മരണമടഞ്ഞ സംഭവം ദുഃഖകരമാണ്. മരണമടഞ്ഞവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോഡ് ബദിയടുക്ക പള്ളത്തടുക്കയിലാണ് അപകടം നടന്നത്. സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശികളായ ബീഫാത്തിമ, നബീസ, സഹോദരിമാരായ ഉമ്മാലിമ്മ, ബീഫാത്തിമ, ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റൗഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here