26 വിരലുകളുമായി കുഞ്ഞുപിറന്നു; ദേവിയുടെ അവതാരമെന്ന് കുടുംബം

0
196

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു. കൈകളില്‍ ഏഴ് വിരലുകളും കാലില്‍ ആറ് വിരലുകളുമായാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ദേവിയുടെ അവതാരമാണ് കുഞ്ഞെന്നാണ് കുടുംബം പറയുന്നത്.

26 വിരലുകളുണ്ടാകുന്നത് വളരെ അപൂർവമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 25കാരിയായ സര്‍ജു ദേവിയാണ് അമ്മ. എട്ടാം മാസത്തിലായിരുന്നു പ്രസവം. 26 വിരലുകളുള്ളതുകൊണ്ട് ഒരു തരത്തിലുമുള്ള ദോഷമൊന്നുമില്ലെന്നും എന്നാൽ ഇത് ജനിതക വൈകല്യമാണെന്നും പെൺകുട്ടി പൂർണ ആരോഗ്യവതിയാണെന്നും ഡോ.ബി.എസ്.സോണി പറഞ്ഞു.

അതേസമയം, കുഞ്ഞിന്‍റെ ജനനത്തിൽ കുടുംബം ആഹ്ളാദത്തിലാണെന്നും അവളെ ധോലഗർ ദേവിയുടെ അവതാരമായി കണക്കാക്കുന്നുണ്ടെന്നും സര്‍ജുവിന്‍റെ സഹോദരൻ പറഞ്ഞു.കുഞ്ഞിന്റെ പിതാവ് ഗോപാൽ ഭട്ടാചാര്യ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) ഹെഡ് കോൺസ്റ്റബിളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here