123 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ചത് ഓഗസ്റ്റില്‍; സംസ്ഥാനത്ത് വരൾച്ച സൂചന

0
134

കോഴിക്കോട്: കാലവർഷം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ ഇത്തവണ 30% മഴയുടെ കുറവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. ജൂൺ മാസത്തിൽ മാത്രം 60% മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ സാധാരണ പോലെ മഴ കിട്ടിയെങ്കിലും 9% ത്തിന്റെ കുറവുണ്ടായി.

123 വർഷ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ചത് ഓഗസ്റ്റിലാണ്. 87% മഴയുടെ കുറവാണ് ഓഗസ്റ്റിൽ ഉണ്ടായത്. എന്നാൽ സെപ്റ്റംബറിൽ സാധാരണ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിച്ചു. 33% മഴയാണ് സപ്തംബറിൽ കൂടുതൽ കിട്ടിയത്. 123 വർഷത്തെ കണക്കിൽ ഏറ്റവും കുറവ് മഴ ലഭിച്ച രണ്ടാമത്തെയോ മൂന്നാമത്തെയോ കാലവർഷമായി ഇത്തവണത്തേത് അവസാനിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നു.

സംസ്ഥാനത്ത് വരൾച്ച സൂചന നൽകുന്നതാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ ഈ കണക്കുകൾ. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ പ്രതീക്ഷിച്ചതിലും കുറവായതാണ് ഗുരുതരമായ സാഹചര്യത്തിലേക്ക് കേരളത്തെ എത്തിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളും വര്‍ള്‍ച്ചയുടെ പിടിയിലാവും. 6 ജില്ലകളില്‍ തീവ്ര വളര്‍ച്ചയും 8 ജില്ലകളില്‍ കഠിന വരള്‍ച്ചയും ഉണ്ടാകാനാണ് സാധ്യത.

ഇതിനു സമാനമായ അവസ്ഥയില്‍ കേരളം വരള്‍ച്ച നേരിട്ടത് 1968, 1972, 1983, 2016 വര്‍ഷങ്ങളിലാണ്. കേരളത്തിലെ മിക്ക നദികളിലും കഴിഞ്ഞ വര്‍ഷത്തേക്കാളും 2 മീറ്ററില്‍ കൂടുതല്‍ വരെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഡാമുകളില്‍ പലതിലും 50 ശതമാനത്തില്‍ താഴെയാണ് നിലവിലുള്ള വെള്ളത്തിന്റെ ശേഖരം.

LEAVE A REPLY

Please enter your comment!
Please enter your name here