Wednesday, January 22, 2025
Home Entertainment 20 വയസ്സുള്ളപ്പോള്‍ താനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു

20 വയസ്സുള്ളപ്പോള്‍ താനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു

0
170

ചെറുപ്പകാലത്ത് താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടന്‍ കമല്‍ ഹാസന്‍. ചെന്നൈയില്‍ നടന്ന ഒരു പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെ ‘സമ്മര്‍ദ്ദം കാരണം ചെറുപ്പക്കാര്‍ക്കിടയിലെ ആത്മഹത്യ വര്‍ധിച്ചു വരുന്നു.’ എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 20-21 വയസ്സുള്ളപ്പോള്‍ താനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും തുടക്ക സമയങ്ങളില്‍ സിനിമയില്‍ അവസങ്ങള്‍ ലഭിക്കാതിരുന്നത് ഏറെ നിരാശപ്പെടുത്തിയെന്നും കമല്‍ ഹാസന്‍ വെളിപ്പെടുത്തി.

എന്നാല്‍ ജീവിതത്തില്‍ ഇരുട്ട് മാത്രമല്ല വെളിച്ചവും നിങ്ങളെ തേടിവരുമെന്നും കഠിനാധ്വാനം ചെയ്താല്‍ തീര്‍ച്ചയായും ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇരുണ്ട കാലഘട്ടത്തില്‍ നിങ്ങളുടെ ഭാവി ശോഭനമാക്കുന്ന സ്വപ്നങ്ങള്‍ കാണുക, അബ്ദുള്‍ കലാം പറഞ്ഞ പോലെ ഉറങ്ങുമ്പോഴുളള സ്വപ്നമല്ല, നിങ്ങളെ ഉണര്‍ത്തുന്ന സ്വപ്നങ്ങള്‍ കാണുക. മരണം ജീവിതത്തിലെ ഒരു അധ്യായമാണ്. അത് വരുമ്പോള്‍ വരട്ടെ. അതിനെ അന്വേഷിച്ച് പോകരുതെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ ആണ് കമല്‍ഹാസന്റെ വരാനിരിക്കുന്ന ചിത്രം. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനാകുന്ന ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിലും കമല്‍ഹാസന്‍ പ്രതിനായകനായി അഭിനയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here