ഐഫോണ്‍ വാങ്ങാന്‍ പറ്റിയ സമയം! ഇന്ത്യയില്‍ ഫോണുകളുടെ വില കുറച്ച് ആപ്പിള്‍; വിവിധ മോഡലുകളുടെ പുതിയ വില അറിയാം

0
217

ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഏറ്റവും പുതിയ ഐഫോണ്‍ 15 സീരിസ് പുറത്തിറങ്ങിയിട്ട് ഒരു ദിവസം കഴിഞ്ഞതേയുള്ളൂ. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നിവയാണ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പുറത്തിറങ്ങിയത്. എപ്പോഴത്തേയും പോലെ പുതിയ മോഡലുകള്‍ പുറത്തിറങ്ങിയതിന് പിന്നാലെ പഴയ ജനറേഷനിലുള്ള ഏതാനും ഫോണുകളുടെ വില കുറച്ചിരിക്കുകയാണ് ഐഫോണ്‍ നിര്‍മാതാക്കളായ അപ്പിള്‍. ചില മോഡലുകള്‍ പിന്‍വലിച്ചിട്ടുമുണ്ട്. പഴയ ജനറേഷനുകളിലുള്ള ഐഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഇപ്പോഴത്തെ വിലക്കുറവ് നിങ്ങള്‍ക്ക് വലിയ ആശ്വാസം പകരും. പുതിയ വിലകള്‍ പരിശോധിക്കാം…

ആപ്പിള്‍ ഐഫോണ്‍ 14 (128 ജിബി)
79,900 രൂപയായിരുന്നു ഐഫോൺ 14 (128 ജിബി) മോഡലിന്റെ വിലയെങ്കില്‍ ഇതില്‍ പതിനായിരം രൂപയുടെ കുറനാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഇനി മുതല്‍ ഐഫോണ്‍ 14 (128 ജി.ബി) 69,900 രൂപയ്ക്ക് സ്വന്തമാക്കാം.

ആപ്പിള്‍ ഐഫോണ്‍ 14 (256 ജിബി)
പതിനായിരം രൂപയുടെ കുറവാണ് 256 ജിബി സ്റ്റോറേജുള്ള ഐഫോണ്‍ 14 മോഡലിന്ഫെ വിലയിലും കൊണ്ടുവന്നിരിക്കുന്നത്. 79,900 രൂപയാണ് പുതിയ വില.

ആപ്പിള്‍ ഐഫോണ്‍ 14 (512 ജിബി)
നേരത്തെ 1,09,900 രൂപയുണ്ടായിരുന്ന ഐഫോണ്‍ 14 (512 ജിബി) മോഡലിന് ഇനി 99,900 രൂപയായിരിക്കും വില. ഇതിലും പതിനായിരം രൂപയുടെ കുറവാണ് കമ്പനി പ്രഖ്യാപിച്ചത്.

ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് (128 ജിബി)
നേരത്തെ 89,900 രൂപയുണ്ടായിരുന്ന ഐഫോണ്‍ 14 പ്ലസ് 128 ജിബി മോഡല്‍ പതിനായിരം രൂപ ഇളവോടെ ഇനി 79,900 രൂപയ്ക്കായിരിക്കും ലഭിക്കുക.

ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് (256 ജിബി)
89,900 രൂപയായിരിക്കും ഇനി ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് (256 ജിബി) മോഡലിന്റെ വില. 99,900 രൂപ വിലയുണ്ടായിരുന്ന മോഡലിന് പതിനായിരം രൂപയുടെ വിലക്കുറവാണ് കമ്പനി നല്‍കുന്നത്.

ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് (512 ജിബി)
പതിനായിരം രൂപ ഡിസ്കൗണ്ട് ലഭിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 14 പ്ലസ് (512 ജിബി) ഇനി മുതല്‍ 1,09,900 രൂപയ്ക്ക് ലഭിക്കും. നേരത്തെ വില 1,19,900 രൂപയായിരുന്നു.

ആപ്പിള്‍ ഐഫോണ്‍ 13 (128 ജിബി)
ആപ്പിള്‍ ഐഫോണ്‍ 13ന് ഇരുപതിനായിരം രൂപയുടെ വിലക്കുറവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി 59,900 രൂപയായിരിക്കും വില.

ആപ്പിള്‍ ഐഫോണ്‍ 13 (256 ജിബി)
256 ജിബി വേരിയന്റിനും ഇരുപതിനായിരം രൂപയാണ് ഇളവ് പ്രഖ്യാപിച്ചത്. ഇനി മുതല്‍ 69,900 രൂപയായിരിക്കും വില.

ആപ്പിള്‍ ഐഫോണ്‍ 13 (512 ജിബി)
നേരത്തെ 1,09,900 രൂപ വിലയുണ്ടായിരുന്ന ആപ്പിള്‍ ഐഫോണ്‍ 13 (512 ജിബി) ഇനി മുതല്‍ 20,000 രൂപ കുറവില്‍ 89,900 രൂപയ്ക്ക് ലഭ്യമാവും.

ആപ്പിള്‍ ഐഫോണ്‍ 12 (64 ജിബി)
16,910 രൂപയാണ് ഐഫോണ്‍ 12ന് ഇളവ് ലഭിക്കുക. 65,900 രൂപയുണ്ടായിരുന്ന ആപ്പിള്‍ ഐഫോണ്‍ 12 ഇനി 48,990 രൂപയ്ക്ക് കിട്ടും.

ആപ്പിള്‍ ഐഫോണ്‍ 12 (256 ജിബി)
നേരത്തെ 80,900 രൂപ വിലയുണ്ടായിരുന്ന ഐ ഫോണ്‍ 12 (256 ജിബി) മോഡല്‍ ഇനി 15,910 രൂപയുടെ ഇളവോടെ 64,990 രൂപയ്ക്ക് ആയിരിക്കും വില്‍ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here