വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു

0
253

മലപ്പുറം: മലപ്പുറം താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ ആണ് മരിച്ചത്. മുറ്റത്ത് കളിക്കുമ്പോൾ കു‍ഞ്ഞിന് മതിൽ മുകളിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. നേരത്തെ തന്നെ മതിലിന് പ്രശ്നമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്റെ മുകളിലേക്ക് മതിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here