മല്ലു ട്രാവലർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

0
204

പീഡാനാരോപണത്തെ തുടർന്ന് മല്ലു വ്‌ളോഗർ ഷാക്കിർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതിയിൽ ആണ് നടപടി എടുത്തിരിക്കുന്നത്. ഷാക്കിർ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശം.വിമാനത്താവളങ്ങളിലും പൊലീസ് നോട്ടീസ് പതിപ്പിച്ചു.

അതേസമയം ലൈംഗികാരോപണം നേരിടുന്ന പശ്ചാത്തലത്തിൽ ഷാക്കിര്‍ സുബ്ഹാനെ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് കമ്മ്യൂണിറ്റിയുടെ (കിക്) എല്ലാ ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. കമ്മ്യൂണിറ്റിയുടെ പ്രതിനിധികൾ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.ഷാക്കിര്‍ സുബ്ഹാൻ കമ്മ്യൂണിറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു. ആ ചുമതലയിൽനിന്ന് അദ്ദേഹത്തെ നീക്കി. കമ്മ്യൂണിറ്റിക്കുള്ളിലെ ആഭ്യന്തര സെൽ നടത്തിയ അന്വേഷണത്തില് പിന്നാലെയാണ് ചുമതലകളിൽ നിന്ന് നീക്കിയുള്ള നടപടി. പരാതി സത്യമെന്ന് തെളിഞ്ഞാൽ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യാജമാണെന്ന് തെളിഞ്ഞാൽ നിയമനടപടിക്കായി ഒപ്പമുണ്ടാകുമെന്നും കമ്മ്യൂണിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here