10 വയസ്സുകാരനെ കടുവ കടിച്ചു കൊന്നു; ദാരുണാന്ത്യം മരചുവട്ടിൽ വിശ്രമിക്കവെ; പ്രതിഷേധമുയർത്തി നാട്ടുകാർ

0
244

ബെംഗളൂരു∙ മൈസൂരു എച്ച്ഡി കോട്ടെയിൽ 10 വയസ്സുകാരനെ കടുവ കടിച്ചു കൊന്നു. നാഗർഹോളെ കടുവാ സങ്കേതത്തിനു സമീപം കല്ലഹട്ടയിലെ പാടത്ത് ഇന്നലെയുണ്ടായ സംഭവത്തിൽ ചരൺ നായിക്കാണ് മരിച്ചത്. രക്ഷിതാക്കൾ പാടത്തു പണിയെടുക്കുന്നതിനിടെ ചരൺ മരത്തിനു താഴെ കിടന്നു വിശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ചു കൊണ്ടു പോയ നിലയിലാണ് കണ്ടെത്തിയത്.  പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് വനം ചീഫ് കൺസർവേറ്റർ കടുവയെ മയക്കുവെടിവച്ചു പിടികൂടാൻ ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here