കര്‍ണ്ണാടക സര്‍ക്കാര്‍ ഇന്നലെ വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയത് 7660 കോടിയുടെ നിക്ഷേപങ്ങള്‍ക്ക്. സംസ്ഥാന വ്യവസായ വകുപ്പിന്റെ ഏക ജാലക ക്‌ളിയറന്‍സ് സംവിധാനമാണ് 91 നിക്ഷേപ പദ്ധതികള്‍ക്ക് ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയത്. സംസ്ഥാന ചെറുകിട ഇടത്തം വ്യവസായ വകുപ്പ് മന്ത്രി എന്‍ ബി പാട്ടീല്‍ ആണ് ഇക്കാര്യ അറിയിച്ചത്്..
ഒരു ലക്ഷത്തില എണ്‍പത്തിയൊമ്പതിനായിരം തൊഴില്‍ അവസങ്ങളാണ് ഈ നിക്ഷേപ പദ്ധതികളിലൂടെ സൃ്ഷ്ടിക്കപ്പെടുകയെന്നും മന്ത്രി അറിയിച്ചു. കര്‍ണ്ണാടക സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കിഴിലുള്ള ഏകജാലക സംവിധാനത്തിലൂടെയാണ് ഒരു ദിവസം കൊണ്ടാണ് ഇത്ര വലിയ നിക്ഷേപ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്്.
മാരുതി സൂസൂക്കി ഇന്ത്യ, ടാറ്റാ സെമികണ്ടക്റ്റര്‍, സൗത്ത് വെസ്റ്റ്് മൈനിംഗ്, ക്രിപ്‌റ്റോണ്‍ ഇന്ത്യ തുടങ്ങിയ വന്‍കിട കമ്പനികളാണ് കര്‍ണ്ണാടകയില്‍ നിക്ഷേപവുമായി എത്തിയിരിക്കുന്നത്.