കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ ബ്രഹ്മ കലശാഭിഷേക മഹോത്സവം ഫെബ്രുവരി 16 മുതൽ;വെടിക്കെട്ട് 28 ന്

0
116

കുമ്പള: കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര നവീകരണ ബ്രഹ്മ കലശാഭിഷേക മഹോത്സവവും വാർഷികോത്സവവും 2024 ഫെബ്രുവരി 16 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ നടക്കുമെന്ന് ജീർണോദ്ധാരണ ബ്രഹ്മ കലശ സമിതി അറിയിച്ചു. ഫെബ്രുവരി 21 ന് ഉച്ചയ്ക്ക് 12:21 മുതൽ 1.42 വരെയുള്ള ശുഭമുഹൂർത്തത്തിൽ പുന:പ്രതിഷ്ഠ നടക്കും. 24 നാണ് ബ്രഹ്മ കലശാഭിഷേകം . 28 ന് രാത്രിയായിരിക്കും പ്രസിദ്ധമായ വെടിക്കെട്ട്.

സാധാരണയായി ജനു. 14 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് ക്ഷേത്ര വാർഷികോത്സവം നടക്കാറുള്ളത്. ബ്രഹ്മ കലശോത്സവവുമായി ബന്ധപ്പെട്ട ബ്രഹ്മ ശാസ്ത്രപരമായ സാങ്കേതികത്വമാണ് ഈ വർഷം വാർഷികോത്സവം ഫെബ്രുവരിയിലേക്ക് നീട്ടാൻ കാരണമെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രസിഡന്റ് രഘുനാഥ പൈ, സാംസ്കാരിക, സുവനീർ കൺവീനർ ശംന അഡിഗ, എക്സി. ഓഫീസർ കെ.പി. സുനിൽ കുമാർ, വൈസ് പ്രസിഡന്റുമാരായ മഞ്ചുനാഥ ആൾവ, സുധാകര കാമത്ത്, ജ. സെക്ര. ജയകുമാർ, സെക്രട്ടറിമാരായ വിക്രം പൈ, ദാമോദരൻ, കെ. ശങ്കര ആൾവ, എക്സി. അംഗം സഞ്ചീവ അമീൻ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here