5.2 കിലോ സ്വർണം പേസ്റ്റാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 3 യുവതികൾ പിടിയിൽ

0
154

ബെംഗളൂരു ∙ 3.3 കോടി രൂപ വിലമതിക്കുന്ന സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ചെന്നൈ സ്വദേശികളായ 3 യുവതികളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ദുബായിൽനിന്ന് ബെംഗളൂരുവിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ എത്തിയ ഇവരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.

ഇവരിൽനിന്ന് 5.2 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വകാര്യ കമ്പനിയിൽ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് മൂവരും ചെന്നൈയിൽ നിന്ന് ദുബായിലെത്തുന്നത്. വ്യാജ വാഗ്ദാനം നൽകി കമ്പനി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും മടക്കയാത്രയ്ക്കു വിമാന ടിക്കറ്റ് എടുത്തു നൽകണമെങ്കിൽ സ്വർണം കടത്തണമെന്നു കമ്പനി അധികൃതർ ആവശ്യപ്പെട്ടതായും യുവതികൾ മൊഴി നൽകിയെന്നു ഡിആർഐ ഉദ്യോഗസ്ഥൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here