സംസ്ഥാനത്ത്് മൂന്നാഴ്ചയ്ക്കിടെ ഡങ്കിപ്പനി ബാധിച്ച് 22 പേര്‍ മരിച്ചു. പകര്‍ച്ചപ്പനിയും പടരുന്നു. ഇരുപതു ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര്‍ പനി ബാധിച്ച് ചികില്‍സ തേടി. ആവര്‍ത്തിച്ചുണ്ടാകുന്ന ഡങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
നിപയുടെ ആശങ്ക അകലുമ്പോള്‍ ഡങ്കിപ്പനി ജീവനെടുക്കുന്നു. ഇന്നലെ മാത്രം 89 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 141 പേരാണ് ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയത്. 20 ദിവസത്തിനിടെയുണ്ടായ 3 പേരുടെ മരണം ഡങ്കിപ്പനി കാരണമാണ്. 19 മരണങ്ങളില്‍ ഡങ്കിപ്പനി സംശയിക്കുന്നു. മഴ ശക്തമായതോടെയാണ് ഡങ്കിപ്പനി പിടിമുറുക്കുന്നത്. ഒരു തവണ ഡങ്കിപ്പനി ബാധിച്ചവരില്‍ വീണ്ടും രോഗം ബാധിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതായി വിദഗ്ധര്‍. വൈറല്‍ പനിയും പിടിമുറുക്കുന്നു. 20 ദിവസത്തിനിടയിലെ പനി ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി അമ്പത്തി രണ്ടായിരമാണ്. തിങ്കളാഴ്ച 8556 പേരും ചൊവ്വാഴ്ച 9013 പേരും ഇന്നലെ 8757 പേരും പനി ബാധിച്ച് ചികില്‍സ തേടി.
എലിപ്പനി ബാധിച്ച് 10 പേര്‍ മരിച്ചു. കടുത്ത പനി ഉള്‍പ്പെടെ ലക്ഷണങ്ങളുണ്ടെങ്കില്‍ സ്വയം ചികില്‍സ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് .