മഞ്ചേശ്വരത്ത് കാറില്‍ കടത്തിയ 172 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

0
148

മഞ്ചേശ്വരം: കേരളത്തിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 172.8 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശമദ്യം എക്‌സൈസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. പെരിയ കല്യോട്ട് സ്വദേശി മക്കാക്കോടന്‍ വീട്ടില്‍ ദാമോദരന്‍ (46), തെക്കില്‍ മൈലാട്ടി സ്വദേശി എം മനോമോഹന(42) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി എട്ടോടെ ചെക്ക്പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആര്‍ റിനോഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. സംശയത്തെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ച മാരുതി സിഫ്റ്റ് കാര്‍ പരിശോധിച്ചപ്പോഴാണ് മദ്യ കടത്ത് കണ്ടെത്തിയത്. കാറിന്റെ പിറക് വശത്തെ ഡിക്കിയില്‍ 20 കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. 960 ടെട്രാ പാക്കറ്റുകളിലായി 172.8 ലിറ്റര്‍ കര്‍ണ്ണാടക മദ്യമാണ് കണ്ടെത്തിയത്. ഇവര്‍ക്കെതിരേ അബ്കാരി കേസെടുത്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ കെ സുരേഷ്ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി പി മുഹമ്മദ് ഇജ്ജാസ്, വി മഞ്ജുനാഥന്‍, എം എം അഖിലേഷ്, കെ ഇ ഡ്രൈവര്‍ സത്യന്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here