120 കോടിക്ക് 11 വര്‍ഷം മുന്‍പ് വാങ്ങിയ നാല് നില കെട്ടിടം; സല്‍മാന്‍ ഖാന് വാടകയിനത്തില്‍ പ്രതിമാസം ലഭിക്കുന്നത്

0
316

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരമാണ് മുംബൈ. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ കാര്യവും അങ്ങനെതന്നെ. മുംബൈയിലെ പ്രധാന ലൊക്കേഷനില്‍ ഒരു കട മുറിയ്ക്ക് കൊടുക്കേണ്ടിവരുന്ന തുക ലക്ഷങ്ങള്‍ വരും. ഇപ്പോഴിതാ ബോളിവുഡ് താരം സല്‍മാന്‍ ഖാന് 2012 ല്‍ വാങ്ങിയ ഒരു കെട്ടിടത്തിലൂടെ പ്രതിമാസം വാടകയിനത്തില്‍ ലഭിക്കുന്ന തുക വാര്‍ത്തയായിരിക്കുകയാണ്.

മുംബൈ സാന്‍റാക്രൂസ് ഭാഗത്ത് നാല് നിലകളുള്ള കെട്ടിടം 2012 ലാണ് സല്‍മാന്‍ വാങ്ങിയത്. 120 കോടിയാണ് അന്ന് ഇതിനായി മുടക്കിയത്. കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള ഫുഡ് ഹാള്‍ എന്ന റീട്ടെയില്‍ ചെയിന്‍ ആണ് ഈ സ്ഥലം ആദ്യം വാടകയ്ക്ക് എടുത്തത്. അഞ്ച് വര്‍ഷത്തേക്കുള്ള എഗ്രിമെന്‍റ് പ്രകാരം ഇവര്‍ പ്രതിമാസം 80 ലക്ഷമാണ് നല്‍കേണ്ടിയിരുന്നത്. പിന്നീട് അത് 89.60 ലക്ഷമായി വര്‍ധിച്ചു. 2.40 കോടിയാണ് ഡിപ്പോസിറ്റ് ആയി ഇവര്‍ നല്‍കിയിരുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി. ഇതുപ്രകാരം പ്രതിമാസ വാടക 94.01 ലക്ഷം ആയി. എന്നാല്‍ കുടിശ്ശിക അധികമായതോടെ കരാര്‍ അവസാനിപ്പിക്കാന്‍ സല്‍മാനും കുടുംബവും തീരുമാനിച്ചു. നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെയിം സല്‍മാന്‍ സമീപിച്ചു. താരത്തിന് അനുകൂലമായ വിധിയാണ് ലഭിച്ചത്.

ലാന്‍ഡ്ക്രാഫ്റ്റ് റീട്ടെയിലിന് കീഴിലുള്ള ഫുഡ് സ്ക്വയര്‍ എന്ന സ്ഥാപനവുമായാണ് സല്‍മാന്‍ പുതുതായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതുപ്രകാരം ഈ സ്ഥലത്തിന് ലഭിക്കുന്ന പ്രതിമാസ വാടക 1 കോടിയാണ്. അതേസമയം ടൈഗര്‍ 3 ആണ് സല്‍മാന്‍ ഖാന്‍റെ അടുത്ത റിലീസ്. കത്രീന കൈഫ് നായികയാവുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപാവലി റിലീസ് ആയിരിക്കും ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here